കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ ഗതാഗത ക്രമീകരണം

കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ ഗതാഗത ക്രമീകരണം

കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ ഗതാഗത ക്രമീകരണം

വെങ്ങളം–രാമനാട്ടുകര ദേശീയ പാത 6 വരിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്‌ഷനിൽ വെഹിക്കിൾ ഓവർ പാസ് നിർമിക്കാൻ രണ്ടാഴ്ചക്കകം ഗതാഗത ക്രമീകരണം നടപ്പാക്കും. കോഴിക്കോട്–വയനാട് റോഡിൽ 40 മീറ്റർ നീളത്തിലാണ് ഓവർ പാസ് നിർമിക്കുക. 6 വരി പാതയുടെ വീതിയായ 27 മീറ്റർ വീതി ഓവർപാസിനുമുണ്ടാകും. ഈ ഓവർ പാസിന്റെ 22 അടി താഴ്ചയിലൂടെ വെങ്ങളം–രാമനാട്ടുകര ബൈപാസ് കടന്നുപോകും. വേണ്ടത്ര സ്ഥലസൗകര്യമുള്ളതിനാൽ വാഹനങ്ങൾ മലാപ്പറമ്പ് ജംക്ഷനിലെത്തി തിരിച്ചുവിടുന്ന രീതിയിലാണ് മിക്ക ക്രമീകരണങ്ങളും. നിർമാണം നടക്കുന്ന സ്ഥലം മാത്രം അടച്ചിട്ട് ബാക്കി സ്ഥലം ഗതാഗതത്തിനു വിനിയോഗിക്കുന്ന രീതിയിലാണ് ഈ ക്രമീകരണങ്ങൾ.

ജംക്‌ഷൻ അടയ്ക്കുന്നതോടെ നടപ്പാക്കുന്ന ക്രമീകരണങ്ങൾ;കണ്ണൂർ ഭാഗത്തുനിന്നു വരുന്നവർക്ക്
1 വയനാട് ഭാഗത്തേക്ക് പോകാൻ ബൈപാസിന്റെ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലൂടെ മലാപ്പറമ്പ് ജംക്ഷനിൽവനa്ന് വയനാട് റോഡിലേക്കു പ്രവേശിക്കാം.
2 തശൂർ ഭാഗത്തേക്ക് പോകാൻ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലൂടെ മലാപ്പറമ്പ് ജംക്ഷനിൽനിന്ന് വയനാട് റോഡിലേക്കു പ്രവേശിച്ച് തിരികെ രാമനാട്ടുകര ഭാഗത്തേക്ക് ബൈപാസിലേക്ക് കയറാം.
3 കോഴിക്കോട് നഗരത്തിലേക്ക് പോകാൻ സർവീസ് റോഡിലൂടെ മലാപ്പറമ്പ് ജംക്ഷനിലെത്തി വയനാട് റോഡിലേക്ക് കയറി ബിഷപ്സ് ഹൗസിനു മുന്നിൽവച്ച് യൂ ടേൺ തിരിഞ്ഞ് നഗരത്തിലേക്ക് പോകാം.

Add Your Business Listing

തൃശൂർ, പാലക്കാട് ഭാഗത്തുനിന്ന് വരുന്നവർക്ക്
1 കണ്ണൂർ ഭാഗത്തേക്ക് പോകാൻ ബൈപാസിലൂടെ വന്ന് മലാപ്പറമ്പ് ജംക്ഷനടുത്തുനിന്ന് കോഴിക്കോട് റോഡിലേക്കു കയറി യൂ ടേൺ എടുത്ത് ബൈപാസിന്റെ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലേക്കു കയറാം.
2 വയനാട് ഭാഗത്തേക്ക് പോകാൻ പനാത്തുതാഴം ജംക്ഷനിൽനിന്ന് ചേവരമ്പലം, ഇരിങ്ങാടൻപള്ളി റോഡ്, കോവൂർ–വെള്ളിമാടുകുന്ന് റോഡുവഴി വയനാട് റോഡിലേക്കു പ്രവേശിക്കാം.
3 കോഴിക്കോട് നഗരത്തിലേക്കു പോകാൻ ബൈപാസിലൂടെ മലാപ്പറമ്പ് ജംക്ഷനിലെത്തി പതിവുപോലെ നഗരത്തിലേക്കു കടക്കാം.

വയനാട് ഭാഗത്തുനിന്നുവരുന്നവർക്ക്
1 കണ്ണൂർ ഭാഗത്തേക്ക് പോകാൻ മലാപ്പറമ്പ് ജംക്ഷനിലെത്തി ബൈപാസിന്റെ പടിഞ്ഞാറുഭാഗത്തെ സർവീസ് റോഡിലേക്കു കടന്നുപോകാം.
2 രാമനാട്ടുകര ഭാഗത്തേക്ക് പോകാൻ വലിയ വാഹനങ്ങൾ കാരന്തൂർ ജംക്‌ഷനിൽ ഇടത്തോട്ടു തിരിഞ്ഞു മുണ്ടിക്കൽതാഴം, ചേവരമ്പലം മിനി ബൈപാസ് വഴി ദേശീയപാതയിലേക്കു കടക്കാം.      ചെറിയ വാഹനങ്ങൾ പൂളക്കടവ് ജംക്ഷനിൽനിന്ന് കോവൂർ–വെള്ളിമാടുകുന്ന് റോഡിലൂടെ ഇരിങ്ങാടൻപള്ളി, ചേവരമ്പലം, പനാത്തുതാഴം വഴി ബൈപാസിലേക്ക് കടക്കാം. ചെറിയ വാഹനങ്ങൾക്ക് മറ്റൊരു വഴിയായി മലാപ്പറമ്പ് ജംക്‌ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞു സർവീസ് റോഡ് വഴി പാച്ചാക്കിലൂടെയും ദേശീയപാതയിലേക്കു കയറാം.
3 കോഴിക്കോട് നഗരത്തിലേക്കു പോകാൻ മലാപ്പറമ്പ് ജംക്‌ഷനിലെത്തി ഇടത്തോട്ടുതിരിഞ്ഞ് നഗരത്തിലേക്കു പോകാം.

Please follow and like us:
Pin Share
Share this article:
Previous Post: അധ്യാപക നിയമനം -കോഴിക്കോട്

July 11, 2024 - In announcement