കോഴിക്കോട് നിപ സംശയം: സമ്പർക്കപട്ടിക തയാറാക്കി തുടങ്ങി; ഇന്ന് പ്രാദേശിക അവധി

തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30 ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നു. ആദ്യം മരിച്ചയാളുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ കാരണങ്ങളാൽ ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണവും സംഭവിച്ചത്. ആരോഗ്യ വകുപ്പ് പരിശോധനകൾ ഊർജിതമാക്കി.