ക​രു​വ​ണ്ണൂ​ർ കു​ന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​ർ​ണി​കാ​ര മ​ണ്ഡ​പ​ത്തി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് യു​നെ​സ്കോ അ​വാ​ർ​ഡ്

ക​രു​വ​ണ്ണൂ​ർ കു​ന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​ർ​ണി​കാ​ര മ​ണ്ഡ​പ​ത്തി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് യു​നെ​സ്കോ അ​വാ​ർ​ഡ്

യുനെസ്കോയുടെ അംഗീകാരം ലഭിച്ച കരുവണ്ണൂർ കുന്ദമംഗലം ഭഗവതി ക്ഷേത്രത്തിലെ കർണികാര മണ്ഡപം

ന​ടു​വ​ണ്ണൂ​ർ: സാ​ഹി​ത്യ ന​ഗ​ര​മെ​ന്ന പ​ദ​വി​ക്കു​ശേ​ഷം കോ​ഴി​ക്കോ​ടി​ന് വീ​ണ്ടും യു​നെ​സ്കോ​യു​ടെ അം​ഗീ​കാ​രം. ഏ​ഷ്യ-​പ​സി​ഫി​ക് മേ​ഖ​ല​യി​ലെ മി​ക​ച്ച സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നു​ള്ള യു​നെ​സ്കോ അ​വാ​ർ​ഡ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​രു​വ​ണ്ണൂ​ർ കു​ന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​ർ​ണി​കാ​ര മ​ണ്ഡ​പ​ത്തി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ല​ഭി​ച്ചു.

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പ​തി​നാ​റു​കാ​ൽ മ​ണ്ഡ​പ​ത്തി​ന്റെ പ​ഴ​മ​ക്ക് മാ​റ്റം വ​രു​ത്താ​തെ ന​ട​ത്തി​യ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​ണ് അം​ഗീ​കാ​രം. ഏ​ഷ്യ-​പ​സി​ഫി​ക് മേ​ഖ​ല​യി​ലെ 12 പ​ദ്ധ​തി​ക​ളാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി യു​നെ​സ്കോ പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ ചൈ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ടു പ​ദ്ധ​തി​ക​ള​ട​ക്ക​മു​ള്ള വി​ഭാ​ഗ​ത്തി​ലാ​ണ് കു​ന്ദ​മം​ഗ​ലം ക്ഷേ​ത്രം ഉ​ൾ​പ്പെ​ട്ട​ത്.

ഇ​ന്ത്യ​യി​ൽ​നി​ന്ന് പ​ഞ്ചാ​ബി​ലെ​യും സി​ക്കി​മി​ലെ​യും പ​ദ്ധ​തി​ക​ളും മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ അ​മ്പ​ല​ത്തി​ന്റെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് 2020ലും ​തൃ​ശൂ​ർ വ​ട​ക്കും​നാ​ഥ​ൻ ക്ഷേ​ത്ര​ത്തി​ലെ പ്ര​വൃ​ത്തി​ക​ൾ​ക്ക് 2015ലും ​ഈ പു​ര​സ്കാ​രം കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.

ആ​ർ​ക്കൈ​വ​ൽ ആ​ൻ​ഡ് റി​സ​ർ​ച് പ്രോ​ജ​ക്ട് (ആ​ർ​പ്പോ) എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​ണ് കു​ന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ച​ത്.

നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ക്ഷേ​ത്ര​ത്തി​ലെ പ്ര​കൃ​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ്വാ​സ​ങ്ങ​ളെ​പ്പ​റ്റി ആ​ർ​പ്പോ​യി​ലെ അം​ഗ​ങ്ങ​ൾ കാ​മ ആ​യു​ർ​വേ​ദ എ​ന്ന അ​ന്താ​രാ​ഷ്ട്ര ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​ൻ വി​വേ​ക് സാ​ഹ്നി​യെ അ​റി​യി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം പു​ന​രു​ദ്ധാ​ര​ണ ചെ​ല​വി​ൽ വ​ലി​യൊ​രു പ​ങ്കു​വ​ഹി​ക്കാ​ൻ ത​യാ​റാ​യി. ഇ​ഴ ഹെ​റി​റ്റേ​ജ് ആ​ർ​ക്കി​ടെ​ക്ട് ഗ്രൂ​പ്പി​ലെ സ​വി​ത രാ​ജ​ൻ, സ്വാ​തി സു​ബ്ര​ഹ്മ​ണ്യ​ൻ, റീ​തു തോ​മ​സ് എ​ന്നി​വ​രാ​ണ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്.

ത​ക​ർ​ന്നു​വീ​ഴാ​റാ​യ മ​ണ്ഡ​പം അ​ള​വി​ലോ തൂ​ണി​ന്റെ എ​ണ്ണ​ത്തി​ലോ മാ​റ്റം വ​രു​ത്താ​തെ​യാ​ണ് ര​ണ്ട​ര​മാ​സം കൊ​ണ്ട് പു​ന​ർ​നി​ർ​മി​ച്ച​ത്. മ​രം, കു​മ്മാ​യം, ആ​യു​ർ​വേ​ദ എ​ണ്ണ​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പാ​ര​മ്പ​ര്യ രീ​തി​യി​ലാ​ണ് ചെ​യ്ത​ത്. ക​ള​മെ​ഴു​ത്തു​പാ​ട്ടാ​ണ് മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കാ​റ്.

Please follow and like us:
Pin Share
Share this article:
Previous Post: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ കേരളത്തിൽ നിന്നു കോഴിക്കോട് മാത്രം

December 20, 2023 - In announcement, Local News

Next Post: Aripara Waterfalls | Calicut Tourism

January 1, 2024 - In Tourism