ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ ആപ്പുമായി ഇലോണ്‍ മസ്‌ക് പുറത്താക്കിയവര്‍
ഇലോണ്‍ മസ്‌ക് എന്ന ശതകോടീശ്വരന്‍ ഏറ്റെടുത്തത് മുതല്‍ വമ്പന്‍ മാറ്റങ്ങളാണ് ട്വിറ്ററില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സുപ്രധാന പദവികളിലിരുന്നര്‍ ഉള്‍പ്പടെ നിരവധി ജീവനക്കാരെ ഇലോണ്‍ മസ്‌ക് പുറത്താക്കിയിരുന്നു. പിന്നാലെ നിരവധിപ്പേര്‍ രാജിവെച്ച് പുറത്തുപോയി.
ഇപ്പോഴിതാ ട്വിറ്ററില്‍ നിന്ന് ഇലോണ്‍ മസ്‌ക് പുറത്താക്കിയ രണ്ടുപേര്‍ പുത്തന്‍ സംരംഭവുമായി എത്തുകയാണ്. ട്വിറ്ററിനെത്തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് ഇവര്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്വിറ്ററിന് സമാനമായ സോഷ്യല്‍ മീഡിയ ആപ്പിന്റെ പണിപ്പുരയിലാണ് ഇവരെന്നാണ് വിവരം.
അല്‍ഫോണ്‍സോ ഫോണ്‍സ് ടെറല്‍, ഡെവാരിസ് ബ്രൗണ്‍ എന്നിവരെയാണ് ഇലോണ്‍ മസ്‌ക് നേരത്തെ ട്വിറ്ററില്‍ നിന്നും പുറത്താക്കിയത്. ‘സ്പില്‍’ എന്നാണ് തയാറാക്കിക്കൊണ്ടിരിക്കുന്ന ആപ്പിന് ഇവര്‍ നല്‍കിയിരിക്കുന്ന പേര്. 2023 ജനുവരി ജനുവരിയില്‍ ആപ്പ് പുറത്തിറക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ട്വിറ്റര്‍ നവംബറില്‍ നടത്തിയ കൂട്ടപ്പിരിച്ചുവിടലിലാണ് ഇരുവര്‍ക്കും ജോലി നഷ്ടമായത്.